യുഎസില്‍ അനധികൃതമായി താമസിക്കുന്നത് ഏഴേകാല്‍ ലക്ഷം ഇന്ത്യക്കാര്‍

News Photo 1 - India - Otta Nottathil - us_illegal_immigrant_indians_725000
വാഷിങ്ടണ്‍ ഡിസി: ഏകദേശം 7,25,000 ഇന്ത്യക്കാര്‍ യുഎസില്‍ അനധികൃതമായി കഴിയുന്നതായി റിപ്പോര്‍ട്ട്. പേവ് റിസര്‍ച്ച് സെന്‍ററിന്‍റെ കണക്കുകള്‍ പ്രകാരം അനധികൃത കുടിയേറ്റക്കാരുടെ എണ്ണത്തില്‍ മൂന്നാം സ്ഥാനത്താണ് ഇന്ത്യ. മെക്സിക്കോയും എല്‍ സാല്‍വദോറുമാണ് ഒന്നും രണ്ടും സ്ഥാനങ്ങളില്‍.

നിലവില്‍ നാടുകടത്താനായി കണ്ടെത്തിയ 15 ലക്ഷം അധികൃത കുടിയേറ്റക്കാരില്‍ 18,000 ഇന്ത്യക്കാരാണുള്ളതെന്ന് യുഎസ് ഇമിഗ്രേഷന്‍ ആന്‍ഡ് കസ്ററംസ് എന്‍ഫോഴ്സ്മെന്‍റിന്‍റെ (ഐസിഇ) അറിയിച്ചിരുന്നു.

അനധികൃത കുടിയേറ്റക്കാരായ 205 ഇന്ത്യക്കാരുമായി ചൊവ്വാഴ്ച യുഎസില്‍ നിന്നു പുറപ്പെട്ട ആദ്യ സൈനിക വിമാനം പഞ്ചാബിലെ അമൃത് സറില്‍ വ്യാഴാഴ്ച ഉച്ചയ്ക്ക് ലാന്‍ഡ് ചെയ്തു. സാന്‍റിയാഗോയില്‍ നിന്ന് പുറപ്പെട്ട യുഎസ് വ്യോമസേനയുടെ സി~17 വിമാനമാണ് അമൃത് സര്‍ വിമാനത്താവളത്തില്‍ ഇറങ്ങിയത്. തുടര്‍നടപടികള്‍ പൂര്‍ത്തിയാക്കി പൗരന്മാരെ ഇന്ത്യക്ക് കൈമാറാനാണ് യുഎസ് തീരുമാനം.

ഡോണള്‍ഡ് ട്രംപ് അമേരിക്കന്‍ പ്രസിഡന്‍റ് പദവയില്‍ എത്തിയതിനു പിന്നാലെ അനധികൃത കുടിയേറ്റക്കാര്‍ക്കെതിരേ ശക്തമായ നടപടികളാണ് സ്വീകരിക്കുന്നത്. ഗ്വാട്ടിമാല, പെറു, ഹോണ്ടുറാസ് എന്നിവിടങ്ങളില്‍ നിന്നുള്ള കുടിയേറ്റക്കാരെ സൈനിക വിമാനത്തില്‍ മടക്കി അയച്ചിട്ടുണ്ട്.

സൈനിക വിമാനത്തില്‍ പൗരന്‍മാരെ അയയ്ക്കുന്നത് മനുഷ്യാവകാശ ലംഘനമാണെന്നാരോപിച്ച് കൊളംബിയ ലാന്‍ഡിങ്ങിന് അനുമതി നിഷേധിക്കുകയും ചെയ്തിരുന്നു. കൈകാലുകള്‍ ബന്ധിച്ചാണ് അനധികൃത കുടിയേറ്റക്കാരെ തിരിച്ചയച്ചതെന്നും, ഇവര്‍ യാത്ര ചെയ്ത വിമാനത്തില്‍ എസിയോ കുടിവെള്ളോ ആവശ്യത്തിനു ടോയ്ലറ്റുകളോ ഇല്ലായിരുന്നു എന്ന് ബ്രസീലും പരാതിപ്പെട്ടിരുന്നു.

ടെക്സസിലെ എല്‍ പാസോ, കാലിഫോര്‍ണിയയിലെ സാന്‍ ഡീഗോ എന്നിവിടങ്ങളിലുള്ള അയ്യായിരത്തിലധികം കുടിയേറ്റക്കാരെക്കൂടി ഉടന്‍ വിമാനമാര്‍ഗം സ്വദേശത്തേക്ക് എത്തിക്കും.
- dated 06 Feb 2025

Comments:

Keywords: India - Otta Nottathil - us_illegal_immigrant_indians_725000 India - Otta Nottathil - us_illegal_immigrant_indians_725000,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.

Other News Titles:

P_J_Joseph_and_Mani_C_Kappen_ranked_in_kabinett_UDF_Nov_20_2026
ഇന്‍ഡ്യ പിജെ ജോസഫും കാപ്പനും കാബിനറ്റ് റാങ്കിലേക്ക്
at_marth_mariam_church_blessing_and_besalica_declaration_Nov_21_2026
ഇന്‍ഡ്യ ചങ്ങനാശേരി പാറേല്‍ പള്ളി കൂദാശയും ബസിലിക്ക പ്രഖ്യാപനവും ഇന്ന്
fr_teji_puthuveettilkalam_parel_church_construction_leader_Nov_20_2026
ഇന്‍ഡ്യ പാറേല്‍ പള്ളിയുടെ മഹാനിര്‍മാണത്തിന് പിന്നില്‍ സമര്‍പ്പിത നേതൃത്വം ; ഒരു വൈദികന്റെ സമര്‍പ്പണത്തിന്റെയും സഹനത്തിന്റെയും കഥ
thai_jet_from_munich_forced_to_make_emergency_landing_new_Delhi_Nov_16_2026
ഇന്‍ഡ്യ മ്യൂണിക്കില്‍ നിന്ന് ബാങ്കോക്കിലേക്ക് പുറപ്പെട്ട തായ് എയര്‍വേസ് വിമാനം എന്‍ജിന്‍ തകരാറിനെ തുടര്‍ന്ന് ന്യൂഡെല്‍ഹിയില്‍ അടിയന്തരമായി ഇറക്കി ; യാത്രക്കാര്‍ മണിക്കൂറുകളോളം കുടുങ്ങി കിടന്നു ; ഭയപ്പാടോടെ പ്രവാസികള്‍!
vatican_appostolic_nuncio_to_India_archbishop_walderman_stanislaw_Nov_14_2026
ഇന്‍ഡ്യ വത്തിക്കാന്റെ പുതിയ ഇന്ത്യയിലെ അപ്പസ്തോലിക് നുന്‍സിയോ ആയി ആര്‍ച്ച് ബിഷപ്പ് വാല്‍ഡെമാര്‍ സ്ററാനിസ്ളാവ് സോമ്മെര്‍ട്ടാഗ് നിയമിതനായി
parel_st_marys_church_new_declared_as_basalica_oct_28_2026
ഇന്‍ഡ്യ പാറേല്‍ പള്ളിയെ ബസിലിക്കയായി പ്രഖ്യാപിച്ചു
jesus_youth_vatican_recognised_oct_24_2026
ഇന്‍ഡ്യ ജീസസ് യൂത്തിന് വത്തിക്കാന്‍റെ സ്ഥിരാംഗീകാരം